അങ്കമാലി : യൂത്ത് കോൺഗ്രസ് ചമ്പന്നൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ് 29-ലെ അങ്കണവാടിയിൽ പച്ചക്കറിത്തൈകളും ചെടിച്ചട്ടികളും വിതരണം ചെയ്തു. വാർഡ് കൗൺസിലർ മനു നാരായണൻ വിതരണോദ്ഘാടനം നിർവഹിച്ചു. അങ്കണവാടി ടീച്ചർ ലില്ലി സാജു ഏറ്റുവാങ്ങി. യൂത്ത് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ജെൻസൺ ജോൺസൻ അധ്യക്ഷത വഹിച്ചു. അങ്കമാലി മണ്ഡലം പ്രസിഡന്റ് ജോബിൻ ജോർജ് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് സെക്രട്ടറി റിൻസ് ജോസ്, ഫിലോമിന ജോസ്, മേരി വർഗീസ്, നിധിൻ ദേവസി, റെബിൻ ദേവസി, അജിത് അപ്രേം തുടങ്ങിയവർ പങ്കെടുത്തു.