കോതമംഗലം : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോതമംഗലം ലീഗൽ സർവീസസ് കമ്മിറ്റിയും പിണ്ടിമന പഞ്ചായത്തും ചേർന്ന്് വേട്ടാംപാറയിലും അയിരൂർപ്പാടത്തും നിയമബോധന സെമിനാർ നടത്തി. വേട്ടാംപാറ ജോസഫൈൻ എൽ.പി. സ്കൂളിൽ വാർഡ് മെംബർ സിബി പോൾ ഉദ്ഘാടനം ചെയ്തു. പബ്ലിക് ലൈബ്രറി പ്രസിഡന്റ് ജോസ് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് റീന ജോർജ്, സൗമ്യ പോൾ എന്നിവർ സംസാരിച്ചു. അഡ്വ. പി.എം. എൽദോ ക്ലാസെടുത്തു.

അടിയോടി പെരിയാർ ലൈബ്രറി ഹാളിൽ പത്താം വാർഡ് ജാഗ്രതാ സമിതിയുമായി ചേർന്ന് നടത്തിയ സെമിനാർ വാർഡ് മെംബർ എസ്.എം. അലിയാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസ്. അംഗം നിഷാ സിജു അധ്യക്ഷയായി. അസി. പ്രൊഫ. ദിവ്യ ബൈജു ക്ലാസെടുത്തു.