പറവൂർ : വടക്കേക്കര മുറവൻതുരുത്ത് നാഗയക്ഷിയമ്മൻ കാവിൽ ഉത്സവം വ്യാഴാഴ്ച തുടങ്ങും. രാവിലെ അഞ്ചിന് നിർമാല്യദർശനം. 5.15-ന് അഭിഷേകം. 5.30-ന് ഗണപതി ഹവനം. ആറിന് ഉഷഃപൂജ. ഏഴിന് ഏകാദശ രുദ്രകലശപൂജ, ഏകാദശ രുദ്രജപം, ഏകാദശ രുദ്രകലശാഭിഷേകം, മധ്യാഹ്നപൂജ, വിശേഷാൽ നൂറും പാലും. 6.30-ന് നിറമാല, ദീപക്കാഴ്ച. 29-ന് രാവിലെ ഏഴിന് മഹാമൃത്യുഞ്ജയ ഹവനം. എട്ടിന് ക്ഷീരകലശപൂജ. 11-ന് ക്ഷീരകലശാഭിഷേകം, വിശേഷാൽ നൂറുംപാലും. ഏഴിന് ദേവീപൂജ, ലളിതാസഹസ്രനാമ സമൂഹാർച്ചന. 30-ന് രാവിലെ എട്ടിന് പഞ്ചവിംശതി കലശപൂജ. പത്തിന് പഞ്ചവിംശതി കലശാഭിഷേകം, വിശേഷാൽ ആയില്യംപൂജ. 7.30-ന് അത്താഴപ്പൂജ, സർപ്പബലി, പുള്ളുവൻപാട്ട്, സർപ്പബലി ദർശനം, തിരിസമർപ്പണം, മംഗളാരതി, പ്രസാദവിതരണം.