കിഴക്കമ്പലം : സെയ്ന്റ് പീറ്റേഴ്‌സ് ആൻഡ് സെയ്ന്റ് പോൾസ് യാക്കോബായ പള്ളിയിൽ (തോപ്പിൽ) മാർ കൗമയുടെ ഓർമപ്പെരുന്നാൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. വ്യാഴാഴ്ച രാവിലെ ഏഴിന് കുർബാനയ്ക്കുശേഷം കൊടിയേറ്റ്. വൈകിട്ട് 6.30-ന് സന്ധ്യാനമസ്‌കാരം, വചന സന്ദേശം. വെള്ളിയാഴ്ച രാവിലെ എട്ടിന് വിശുദ്ധ കുർബാന, പ്രസംഗം, സഖറിയ മാർ പോളിക്കാർപ്പോസ്, തിരുശേഷിപ്പ് വണക്കം, തുടർന്ന് പ്രദക്ഷിണം, നേർച്ച എന്നിവയാണ് ചടങ്ങുകൾ.