തോപ്പുംപടി : റോഡിലെ കുഴിയിൽ സ്‌കൂട്ടർ വീണ് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകൾക്കും പരിക്ക്.

പള്ളുരുത്തി മാങ്കാമഠം ലൈനിൽ കളരിക്കൽ വീട്ടിൽ നിർമല (73), മകൾ ദീപ കിഷോർ (42) എന്നിവർക്കാണ് പരിക്കേറ്റത്. എറണാകുളം അറ്റ്‌ലാന്റീസിനുസമീപം റോഡിലെ കുഴിയിലാണ് സ്‌കൂട്ടർ വീണത്.

കൊച്ചിൻ കോർപ്പറേഷനിൽ ബിൽ കളക്ടറാണ് ദീപ. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ഇവർ.

റോഡിലെ കുഴിയിലേക്ക് സ്‌കൂട്ടർ വീഴുകയായിരുന്നു. അതുവഴിവന്ന കാറിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. നിർമലയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. തലയ്ക്കും പരിക്കുണ്ട്. ദീപയ്ക്കും പരിക്കുണ്ട്.