മഞ്ഞുമ്മൽ : മഞ്ഞുമ്മൽ സുവിശേഷ മഹോത്സവം ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ ഉദ്ഘാടനം ചെയ്തു. മഞ്ഞുമ്മൽ സി.ആർ.സി. സംഘടിപ്പിക്കുന്ന 54-ാമത് ബൈബിൾ കൺവെൻഷനാണിത്. ഡിസംബർ ഒന്നിന് സമാപിക്കും. സി.ആർ.സി. ഡയറക്ടർ ഫാ. ആൻഡ്രൂസ് പുത്തംപറമ്പിൽ, അമലോത്ഭവ മാതാ പള്ളി വികാരി ഫാ. ടൈറ്റസ് കാരിക്കശ്ശേരി എന്നിവർ സംസാരിച്ചു.