കൊച്ചി : ജില്ലയിൽ വെള്ളിയാഴ്ച 476 പേർ കോവിഡ് രോഗമുക്തരായി. 397 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരിൽ നാല് ആരോഗ്യപ്രവർത്തകരും രണ്ട് അതിഥി തൊഴിലാളികളും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 261 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 127 പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8471 ആണ്.
രോഗബാധിതർ
പള്ളിപ്പുറം (24), കളമശ്ശേരി (16), തൃപ്പൂണിത്തുറ (15), തൃക്കാക്കര (14), ഏലൂർ (13), അശമന്നൂർ, പാറക്കടവ്, മഴുവന്നൂർ (12 വീതം), ആലുവ (11), ഐക്കരനാട്, മലയാറ്റൂർ (10 വീതം), ചിറ്റാറ്റുകര (എട്ട് വീതം), ചേന്ദമംഗലം, കലൂർ, കോതമംഗലം, പായിപ്ര, ഫോർട്ട്‌കൊച്ചി, വെങ്ങോല (ഏഴ് വീതം), കുമ്പളം, മട്ടാഞ്ചേരി (ആറ് വീതം), ഇടപ്പള്ളി, ഉദയംപേരൂർ, കിഴക്കമ്പലം, തോപ്പുംപടി, നെടുമ്പാശ്ശേരി, മരട്, വടക്കേക്കര, വടുതല, വൈറ്റില (അഞ്ച് വീതം)