തിരുവനന്തപുരം: സർവകലാശാല, കോളേജ് അദ്ധ്യാപകർക്കായി സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ സംഘടിപ്പിക്കുന്ന ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം വെള്ളിയാഴ്ച മുതൽ ഡിസംബർ അഞ്ച് വരെ നടക്കും. ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം (എൽ.എം.എസ്.) എന്ന വിഷയത്തിൽ ഓൺലൈനായാണ് പരിശീലനപരിപാടി. പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള അദ്ധ്യാപകർ ബന്ധപ്പെടേണ്ട നമ്പർ: 9495027525.