ആലപ്പുഴ : പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ജില്ലയിൽ ആയിരം കടന്നു. 1,064 പേർക്കാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ജൂൺ ഒൻപതിനുശേഷം ഇതാദ്യമായാണു പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. 603 പേർ രോഗമുക്തരായി. 9.48 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

1,047 പേർക്ക് സമ്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 14 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മൂന്ന്‌ ആരോഗ്യ പ്രവർത്തകർക്കു രോഗം ബാധിച്ചിട്ടുണ്ട്. ആകെ 2,11,768 പേർ രോഗമുക്തരായി. 8,931 പേർ ചികിത്സയിലുണ്ട്.

267 പേർ കോവിഡ് ആശുപത്രികളിലും 1,662 പേർ സി.എഫ്.എൽ.ടി.സി.കളിലും ചികിത്സയിലുണ്ട്. 5,671 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. 215 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 1,243 പേർ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കപ്പെട്ടു.

2,862 പേർ നിരീക്ഷണത്തിനു നിർദേശിക്കപ്പെട്ടു. ആകെ 28,461 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 11,214 സാംപിളുകളാണു ചൊവ്വാഴ്ച പരിശോധനയ്ക്ക് അയച്ചത്.