കൊച്ചി : അറാക്കാപ്പ് ആദിവാസികളെ പുനരധിവസിപ്പിക്കുക, വനാവകാശ നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാഴാഴ്ച കളക്ടറേറ്റ് ധർണ നടത്തുമെന്ന് കേരള ആദിവാസി ഐക്യവേദി പ്രസിഡന്റ് ചിത്ര നിലമ്പൂർ പത്രസമ്മേളനത്തിൽ പറഞ്ഞു.

യു.ഡി.എഫ്. ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ധർണ ഉദ്ഘാടനം ചെയ്യും. ഐക്യവേദി സെക്രട്ടറി കെ.ജി. ബിനു പത്രസമ്മേളനത്തിൽ പങ്കെടുത്തു.