കൊച്ചി : കേരള സ്കൂൾ ടീച്ചേഴ്‌സ് ഫ്രണ്ട് (കെ.എസ്.ടി.എഫ്.) സംസ്ഥാന സമ്മേളനം എറണാകുളം ശിക്ഷക് സദനിൽ തുടങ്ങി. സംസ്ഥാന പ്രസിഡന്റ് എം.കെ. ബിജു പതാക ഉയർത്തി. എറണാകുളം ജില്ലാ പ്രസിഡന്റ് ജോസഫ് വർഗീസ്, കൊല്ലം ജില്ലാ പ്രസിഡന്റ് വി.പി. സുരേഷ്, സജി തുടങ്ങിയവർ പങ്കെടുത്തു.

ഞായറാഴ്ച വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പും പുതിയ ജനപ്രതിനിധികൾക്കുള്ള സ്വീകരണവും നടക്കും.