വരാപ്പുഴ : കൂനമ്മാവ് പള്ളിക്കടവ് കപ്പേളയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്കും, വചന പ്രഘോഷണത്തിനും ഫാ. ആൻഡ്രൂസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു.

ഞായറാഴ്ച രാവിലെ ഏഴ് മുതൽ കൂനമ്മാവ് പള്ളിയിൽ നിന്നും വീടുകളിലേക്കുള്ള അമ്പ് എഴുന്നള്ളിക്കും. വൈകീട്ട് 6 ന് നടക്കുന്ന നൊവേനയ്ക്ക് ഫാ. ആന്റൺ ജോസഫ് ഇലഞ്ഞിക്കൽ മുഖ്യകാർമികത്വം വഹിക്കും.

ഇക്കുറി നേർച്ചസദ്യ ഒഴിവാക്കി സദ്യക്കായി ലഭിച്ചിട്ടുള്ള അരി വെഞ്ചരിച്ച് നേർച്ചക്കിഴികളായാണ് വിതരണം നടത്തുന്നതെന്ന് തിരുനാൾ ആഘോഷ കമ്മിറ്റിയുടെ പ്രസിഡന്റ് ജോൺസൺ പുളിക്കൽ, സെക്രട്ടറി റിജോ ചിള്ളിക്കാട് എന്നിവർ പറഞ്ഞു.