പറവൂർ : കൂട്ടുകാട് എസ്.എൻ.ഡി.പി. ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവ പ്രതിഷ്ഠാ വാർഷികം നടത്തി. സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മേൽശാന്തി ചേർത്തല സുമേഷ് മുഖ്യ കാർമികനായി. കലശാഭിഷേകം, പുഷ്പാഭിഷേകം, ഗുരുപൂജ എന്നിവ നടന്നു.