വരാപ്പുഴ : ദേശീയപാത 66-ന്റെ വികസനത്തിനായി മേസ്തിരിപ്പടി-ഷെഡ്ഡുപടി മേഖലയിൽ അലൈൻമെന്റ് മാറ്റുന്നതിൽ പ്രതിഷേധിച്ച് ഭൂഉടമകൾ നടത്തുന്ന സമരം 73 ദിവസം പിന്നിട്ടു. സമരത്തിന് പിന്തുണയുമായി തിരുമുപ്പത്തെ സമരപ്പന്തലിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ എത്തി. ഇതോടനുബന്ധിച്ച് ചേർന്ന യോഗം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഉദ്ഘാടനം ചെയ്തു. ഷീജ മൈക്കിൾ അധ്യക്ഷത വഹിച്ചു. ഫാത്തിമ അജ്മൽ, സുനിത നിസാർ, ജെസ്സി സൈമൺ, ഡോ. വിമല, ഗ്രീഷ്മ ജോളി, ഡാൽസി ഡെന്നീസ്, ജോളി ജോർജ്, മേരി ഷാജു, ഷീല ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.