അരയൻകാവ് : ഓൺലൈൻ സ്ഥാപനത്തിൽനിന്ന്‌ എത്തിച്ച ഷർട്ടിന്റെ ഗുണനിലവാരം സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നുണ്ടായ അക്രമത്തിൽ ഗൃഹനാഥന് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പരിക്കേറ്റ അരയൻകാവ് വടക്കേക്കാലായിൽ പ്രസാദ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കാഞ്ഞിരമറ്റത്തുള്ള ഓൺലൈൻ സ്ഥാപനത്തിൽ നിന്നും എത്തിച്ച ഷർട്ട് ഗുണനിലവാരമില്ലെന്നു കണ്ട് പണം തിരികെത്തരണമെന്ന്‌ ആവശ്യപ്പെട്ടപ്പോൾ ഡെലിവറി ബോയ് ഹെൽമെറ്റ് ഉപയോഗിച്ച് തലയ്ക്ക്‌ അടിക്കുകയായിരുന്നുവെന്ന് പ്രസാദ് പറഞ്ഞു. സ്ഥലത്തെത്തിയ മുളന്തുരുത്തി പോലീസ് ഡെലിവറി ബോയിയെ പോലീസ് സ്റ്റേഷനിലേക്ക്‌ പോയി. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നാണ് മുളന്തുരുത്തി പോലീസ് അറിയിച്ചത്.