മുളന്തുരുത്തി : കർഷകസംഘടനകൾ തിങ്കളാഴ്ച രാവിലെ 6 മുതൽ വൈകീട്ട് 6 വരെ നടത്തുന്ന ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷകസംഘടനകൾ മുളന്തുരുത്തി പള്ളിത്താഴത്ത് മഹാ പഞ്ചായത്ത് സംഘടിപ്പിച്ചു. സി.പി.എം. മുളന്തുരുത്തി ഏരിയാ കമ്മിറ്റി സെക്രട്ടറി ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. സി.പി.ഐ. ലോക്കൽ കമ്മിറ്റി സെക്രട്ടറി ടോമി വർഗീസ് അധ്യക്ഷത വഹിച്ചു.

കർഷകസംഘം മുളന്തുരുത്തി മേഖലാ സെക്രടറി കെ.എ. ജോഷി, സി.പി.എം. മുളന്തുരുത്തി ലോക്കൽ സെക്രട്ടറി പി.എൻ. പുരുഷോത്തമൻ, സി.പി.ഐ. മണ്ഡലം കമ്മിറ്റിയംഗം കെ.പി. ഷാജഹാൻ, പി.കെ.എസ്. ഏരിയാ സെക്രട്ടറി കെ.പി. പവിത്രൻ, സി.ഐ.ടി.യു. കോ-ഒാർഡിനേഷൻ കൺവീനർ പി.ഡി. രമേശൻ, കെ.എസ്.കെ.ടി.യു. മേഖലാ സെക്രട്ടറി എം.ടി. ഹരിദാസ്, ജിബി ഏലിയാസ്, എം.എൻ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.