കരുമാല്ലൂർ : കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റി മുൻകാല നേതാക്കളെ അനുസ്മരിച്ചു. എ.സി. വേലായുധൻ, പി.കെ. അബ്ദുൾ കരീം, കെ.എച്ച്. ബീവി, വർഗീസ് ജോർജ്, ടി.എം. മുഹമ്മദ് റഷീദ്, ചന്ദ്രശേഖരപിള്ള, ഇ.സി. ദേവൻ, പി.വി.ജി. മേനോൻ, സി.എം. ഹംസ, കെ.എസ്. ഗോപാലകൃഷ്ണൻ, അബ്ദുൾ റഹ്മാൻ, മധുസൂധനൻ, അബ്ദുൾ റഷീദ് എന്നിവരെയാണ് അനുസ്മരിച്ചത്.

വല്യപ്പൻപടിയിൽ നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എം. അലി അധ്യക്ഷത വഹിച്ചു. വി.പി. ജോർജ്, കെ.വി. പോൾ, ജിൻഷാദ്, വി.ഐ. കരീം, കെ.വി. ദാമോദരപിള്ള, പി.എ. സക്കീർ, കെ.എ. ജോസഫ്, എ.എൻ. ഉണ്ണികൃഷ്ണൻ, എബി മാഞ്ഞൂരാൻ എന്നിവർ സംസാരിച്ചു.