വരാപ്പുഴ : കോട്ടുവള്ളിയിലെ പ്രകൃതി കൃഷിരീതി കാണാൻ കോട്ടുവള്ളി കൃഷിഭവന്റെ പരിധിയിലുള്ള വിവിധ കൃഷിയിടങ്ങളിൽ കളമശ്ശേരി ബ്ലോക്കിൽ നിന്നുള്ള കർഷകർ സന്ദർശനം നടത്തി.വൃക്ഷായുർവേദ വിധിപ്രകാരമുള്ള വളക്കൂട്ടുകളുടെയും കീടനാശിനികളുടെയും നിർമാണ പരിശീലനവും നടത്തി. കൂനമ്മാവ് സെയ്ന്റ് ജോസഫ്‌സ് ബോയ്‌സ് ഹോം, വള്ളുവള്ളിയിലെ ഔഷധ നെൽകൃഷി, തത്തപ്പിള്ളിയിലും വാണിയക്കാടുമുള്ള കൃഷിയിടങ്ങളും പ്രദർശന തോട്ടങ്ങളും കർഷകർ സന്ദർശിച്ചു. കളമശ്ശേരി കൃഷി അസി. ഡയറക്ടർ സുധാകുമാരി, കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി. റെയ്ഹാന, അസിസ്റ്റന്റ് എസ്.കെ. ഷിനു, ഫാ. സംഗീത് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.