കീരംപാറ : കീരംപാറ ഭാഗത്ത് രണ്ട് പെരുമ്പാമ്പിനെ കണ്ടെത്തി. ഒന്ന് ചത്ത നിലയിലും മറ്റൊന്നിനെ പുരയിടത്തിലെ കയ്യാലക്കകത്തു നിന്നുമാണ് പിടിച്ചത്.

രണ്ടിനും 12 അടി നീളമുണ്ടായിരുന്നു. കീരംപാറ കെ.എസ്.ഇ.ബി. ഓഫീസിന് സമീപം കാനയ്ക്കുള്ളിലാണ് മലമ്പാമ്പിനെ ചത്ത നിലയിൽ കണ്ടത്.

ചേലാട് കള്ളാട് കാരക്കൊമ്പിൽ പൗലോസിന്റെ വീട്ടുമുറ്റത്ത് നിന്നുമാണ് ജീവനുള്ള മറ്റൊരു മലമ്പാമ്പിനെ പിടിച്ചത്.

തട്ടേക്കാട് ഫോറസ്റ്റ് സ്‌റ്റേഷനിലെ പി.ആർ. ശ്രീകുമാറും പാമ്പുപിടിത്തക്കാരനായ ആവോലിച്ചാൽ സ്വദേശി സി.കെ. വർഗീസും ചേർന്ന് കയ്യാല കുത്തിപ്പൊളിച്ച് ഏറെ പ്രയാസപ്പെട്ടാണ് കൂറ്റൻ പാമ്പിനെ പിടിച്ചത്. പാമ്പിനെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.