കൊച്ചി : ഇന്റഗ്രേറ്റഡ് ഹെൽത്ത് ആൻഡ്‌ വെൽബീയിങ്‌ (ഐ.എച്ച്.ഡബ്ല്യു.) കൗൺസിൽ കോവിഡ് ചികിത്സയിലെ നൂതന പ്രവണതകളെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. ഗുരുതരമായ പ്രമേഹം, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ള 400 കോവിഡ് രോഗികൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ നൽകിയ മോണോക്ലോണൽ ആന്റിബോഡി ചികിത്സ വലിയ വിജയമായെന്നും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുക പോലും ചെയ്യാതെ രോഗവിമുക്തി സാധ്യമായെന്നും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. ആർ. ചാന്ദ്‌നി പറഞ്ഞു.

തിരുവനന്തപുരം കിംസ്‌ ഹെൽത്തിലെ ഡോ. രാജലക്ഷ്മി അർജുൻ, ലേക്‌ഷോർ ആശുപത്രിയിലെ നെഫ്റോളജി ആൻഡ്‌ റീനൽ ട്രാൻസ്‌പ്ലാന്റ് വിഭാഗത്തിലെ ഡോ. എബി എബ്രഹാം എം., ഡോ. ആർ. ചാന്ദ്‌നി, തിരുവനന്തപുരം കിംസ് ഹെൽത്തിലെ സാംക്രമികരോഗ വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. രാജലക്ഷ്മി അർജുൻ, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. വി.കെ. മുഹമ്മദ് നിയാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.