നെടുമ്പാശ്ശേരി : നോർത്ത് കുത്തിയതോട് പുത്തൻപള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ദർശനത്തിരുനാൾ 27 മുതൽ ഡിസംബർ രണ്ടു വരെ ആഘോഷിക്കും.

ശനിയാഴ്ച രാവിലെ ഏഴിന് വിശുദ്ധകുർബാന, പൂർണദിന ആരാധന, വൈകീട്ട് അഞ്ചിന് പൊതു ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, ആറിന് മോൺ. വർഗീസ് ഞാളിയത്ത് തിരുനാളിന് കൊടിയേറ്റും. ഞായറാഴ്ച രാവിലെ ഏഴിന് കുർബാന, വൈകീട്ട് 5.30-ന് പ്രസുദേന്തിവാഴ്ച, ആഘോഷമായ ദിവ്യബലി. തിങ്കളാഴ്ച വൈകീട്ട് 4.30-ന് രൂപം എഴുന്നള്ളിപ്പ്, തിരിവെഞ്ചരിപ്പ്, കുർബാന, തിരുനാൾ പ്രദക്ഷിണം.

ചൊവ്വാഴ്ച രാവിലെ 6.30-നും 7.30-നും കുർബാന, 9.30-ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, തുടർന്ന് പ്രദക്ഷിണം.

ബുധനാഴ്ച രാവിലെ എട്ടിന് കുർബാന, പ്രദക്ഷിണം, വൈകീട്ട് മൂന്നിന് രൂപം എടുത്തുവയ്ക്കൽ. വ്യാഴാഴ്ച രാവിലെ 6.30-ന് പരേതർക്കായുള്ള വിശുദ്ധ കുർബാന, ഒപ്പീസ് എന്നിവ ഉണ്ടാകും.