കരുമാല്ലൂർ : എടയാറ്റുചാലിന്‌ പിന്നാലെ കടുങ്ങല്ലൂർച്ചാൽ പാടശേഖരത്തിലും നെൽകൃഷി പുനരാരംഭിക്കുന്നു. അതിനുള്ള നിലമൊരക്കൽ തുടങ്ങി. കടുങ്ങല്ലൂർ പഞ്ചായത്തിലെ അഞ്ചു പാടശേഖരങ്ങളിൽ ഒന്നാണ് കടുങ്ങല്ലൂർച്ചാൽ. നഷ്ടമെന്നുപറഞ്ഞ് കർഷകർ മാറിനിന്നതോടെ ഭൂമാഫിയ പാടശേഖരം സ്വന്തമാക്കുകയും നെൽകൃഷി ഇല്ലാതാവുകയും ചെയ്തു.

ഏതാനും കർഷകർ കുറച്ചുസ്ഥലത്ത് കൃഷിചെയ്യുന്നു എന്നല്ലാതെ വ്യാപകമായൊരു കൃഷി ഇതാദ്യമാണ്. നിലമൊരുക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനംചെയ്തു.