വരാപ്പുഴ : അങ്കണവാടി, ആശാ പ്രവർത്തകരുടെ അഖിലേന്ത്യാ പ്രതിഷേധ സമരത്തിന്റെ ഭാഗമായി കൂനമ്മാവ് പോസ്‌റ്റ് ഒാഫീസിന് മുമ്പിൽ ധർണ നടത്തി. സി.ഐ.ടി.യു. കോട്ടുവള്ളി പഞ്ചായത്ത് കോ-ഒാർഡിനേഷൻ കൺവീനർ സി.ആർ. ബാബു ഉദ്ഘാടനം ചെയ്തു. സി.കെ. അനിൽകുമാർ, ശ്യാമള, സീന, മിനി ശിവൻ എന്നിവർ പ്രസംഗിച്ചു.