പോത്താനിക്കാട് : അനധികൃതമായി വിദേശമദ്യം കൈവശം വച്ച് വിൽപ്പന നടത്തിയിരുന്ന ആളെ പോലീസ് പിടികൂടി. പരീക്കണ്ണി കുറ്റിയാനിക്കൽ രാജൻ (60) ആണ് പോത്താനിക്കാട് പോലീസിന്‍റെ പിടിയിലായത്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന 9 ലിറ്റർ വിദേശമദ്യവും വാഹനവും പോലീസ് പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.