കൊച്ചി : കേരളത്തിലെ വികസന പ്രവർത്തനങ്ങളെ തകർക്കാനാണ് ബി.ജെ.പി.യും കോൺഗ്രസും ശ്രമിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ്. എന്നാൽ എല്ലാവർക്കും എല്ലാ സൗകര്യങ്ങളും ലഭിക്കാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പിന്തുണയുണ്ടാകും. എൽ.ഡി.എഫ്. സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി. രാജീവ്. ബി.ജെ.പി.യുടെയും കോൺഗ്രസിന്റെയും ആയുധങ്ങളായി കേന്ദ്ര അന്വേഷണ ഏജൻസികൾ മാറിയെന്ന് അദ്ദേഹം പറഞ്ഞു.

ജനറൽ ആശുപത്രിക്കു മുമ്പിൽ നടന്ന കൂട്ടായ്മയിൽ സി.പി.ഐ. ജില്ലാ സെക്രട്ടറി പി. രാജു അധ്യക്ഷനായി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ജെ. ജേക്കബ്, ഏരിയാ സെക്രട്ടറി പി.എൻ. സീനുലാൽ, സി.പി.ഐ. ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.സി. സൻജിത്ത്, കുമ്പളം രവി, ജനതാദൾ-എസ് ജില്ലാ പ്രസിഡന്റ് സാബു ജോർജ് എന്നിവർ സംസാരിച്ചു. വൈറ്റില ജങ്ഷനിലും തൃപ്പൂണിത്തുറയിലും സി.പി.ഐ. ജില്ലാ സെക്രട്ടറി സി. എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. വൈറ്റിലയിൽ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ്‌മണി പങ്കെടുത്തു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ പുതുവൈപ്പിലെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മറ്റു കേന്ദ്രങ്ങളിൽ വിവിധ ഘടക കക്ഷി നേതാക്കൾ ഉദ്ഘാടനം ചെയ്തു.