കൂത്താട്ടുകുളം : ഏജന്റാകാനും സ്ഥാനാർഥികൾക്കുള്ള യോഗ്യതകളെല്ലാം ഉണ്ടാകണം. കൂത്താട്ടുകുളം നഗരസഭയിലെ സ്ഥാനാർഥികൾക്കായി സംഘടിപ്പിച്ച പഠന ക്ലാസിലാണ് റിട്ടേണിങ്‌ ഓഫീസർ ട്രീസ ജോസ് നിർദേശങ്ങൾ നൽകിയത്.

67 സ്ഥാനാർഥികൾ ഹാജരാകേണ്ടതായിരുന്നു. അഞ്ചുപേർ എത്തിയില്ല. സ്ഥാനാർഥികൾക്കും ഏജന്റുമാർക്കും പ്രത്യേകം തിരിച്ചറിയൽ കാർഡുകളുമുണ്ട്. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡാണ് സ്ഥാനാർഥികൾക്ക് നൽകുന്നത്. ഏജന്റുമാർക്ക് ഫോട്ടോ വേണ്ട. ഏജന്റുമാർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകുന്നതിനുള്ള ചുമതല എ.ആർ.ഒ.മാർക്കും നൽകിയിട്ടുണ്ട്. നഗരസഭയിലെ 25 ഡിവിഷനുകളിലേക്കുമുള്ള പോളിങ്‌ യന്ത്രങ്ങൾ പരിശോധിച്ച് കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂൾ ഹാളിൽ സൂക്ഷിക്കും. നഗരസഭാ സെക്രട്ടറി, വരണാധികാരി എന്നിവരുടെ ചുമതലയിലാണ് ജോലികൾ. വോട്ടെണ്ണലും മേരിഗിരി സ്കൂൾ കേന്ദ്രത്തിലാണ്.