മുളന്തുരുത്തി : മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ മുളന്തുരുത്തി കൺവൻഷന്റെ ഉദ്ഘാടനം ഓർത്തഡോക്‌സ് സുറിയാനി സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ഫാ. സി.എം. രാജു, ഫാ.ഒ.ജെ. ജേക്കബ്ബ്, ഫാ. ജിയോ ജോർജ് മട്ടമ്മേൽ, ഫാ. ഡേവിഡ് തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു. കൺവെൻഷൻ ബുധനാഴ്ച സമാപിക്കും.
മുളന്തുരുത്തി കൺവൻഷൻ തുടങ്ങി
മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ കൺവൻഷന്റെ ഉദ്ഘാടനം മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത നിർവഹിക്കുന്നു