കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്ക് ഡോ. മോളിക്കുട്ടി തോമസിന്റെ ഒരേക്കർ ഭൂമിയിൽ നടത്തിയ സംയോജിത ജൈവ കൃഷിയുടെ ഭാഗമായുള്ള കപ്പ വിളവെടുത്തു. വിളവെടുപ്പ് മുൻ കൊച്ചി മേയർ സി.എം. ദിനേശ്‌മണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എൻ. സന്തോഷ് അധ്യക്ഷനായി. കൗൺസിലർ സി.ഡി. വത്സലകുമാരി, കെ.ടി. സാജൻ, എസ്. മോഹൻദാസ്, വി.ആർ. സത്യൻ, പി.കെ. മിറാജ്, എം.എൻ. ലാജി എന്നിവർ സംസാരിച്ചു.