മൂവാറ്റുപുഴ: മൂവാറ്റുപുഴ എൻ.ജി.ഒ. ക്വാർട്ടേഴ്‌സിന്റെ നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു. 44 ക്വാർട്ടേഴ്‌സുകളുടെ നവീകരണത്തിനാണ് ഭരണാനുമതി.

അഞ്ച് പ്രവൃത്തികളായാണ് ഇത് നടപ്പാക്കുന്നത്. ഒന്നിന്റെ ടെൻഡർ പൂർത്തിയായി. മറ്റുള്ളവയുടെ എസ്റ്റിമേറ്റ് തയ്യാറായിവരികയാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. അറിയിച്ചു. 50 ക്വാർട്ടേഴ്‌സുകളിൽ ആറെണ്ണം ഒഴികെയുള്ളവയാണ് നന്നാക്കുന്നത്. ആർ.ഡി.ഒ. ബംഗ്ലാവ് പുനർനിർമിക്കേണ്ടിവരും. കാലപ്പഴക്കംകൊണ്ട് പൊട്ടിപ്പൊളിഞ്ഞ പല ക്വാർട്ടേഴ്‌സുകളും താമസയോഗ്യമല്ല. ഓടകളിൽ മാലിന്യം നിറഞ്ഞിരിക്കുകയാണ്.