തിരുവാങ്കുളം: സംസ്ഥാന ഗവൺമെന്റിന്റെ ലാബ് അറ്റ് ഹോം പരിപാടിയുടെ ഭാഗമായി സ്കൂളുകൾക്ക് നൽകിയ കിറ്റുകൾ കൂടുതൽ സാധനങ്ങൾ ഉൾപ്പെടുത്തി ഇരുമ്പനം വി.എച്ച്.എസ്.എസ്. സ്കൂൾ വിതരണം ചെയ്തു.

അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികൾക്കാണ് വിതരണം ചെയ്തത്. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജു പി. നായർ വിതരണം നിർവഹിച്ചു. കൗൺസിലർ റോയി തിരുവാങ്കുളം അധ്യക്ഷനായി.

കൊച്ചിൻ റിഫൈനറി എംപ്ലോയീസ് അസോസിയേഷൻ ജന. സെക്രട്ടറി പ്രവീൺ കുമാർ, കെ.എസ്. ഹരികുമാർ, ഹെഡ്മിസ്ട്രസ് എ.ജെ. സുജ, ദീപാ പോൾ എന്നിവർ സംസാരിച്ചു.

കൊച്ചിൻ റിഫൈനറി എംപ്ലോയീസ് അസോസിയേഷന്റെ സാമ്പത്തിക സഹായത്തോടെയും ബ്രേക് ത്രൂ സയൻസ് സൊസൈറ്റിയുടെ സഹകരണത്തോടെയുമാണ് കിറ്റുകൾ തയ്യാറാക്കിയത്.

ബ്രേക് ത്രൂ സയൻസ് സൊസൈറ്റി നടത്തിയ അഖിലകേരള ക്വിസ് മത്സരത്തിൽ രണ്ടുപ്രാവശ്യം മൂന്നാം സ്ഥാനം നേടിയ പാർവതി അഭിലാഷിന് യോഗത്തിൽ ഉപഹാരം നൽകി.