\

എതിർപ്പുമായി പ്രതിപക്ഷം

ആലുവ: ഏഴ് വർഷമായി നിർമ്മാണം മുടങ്ങിക്കിടക്കുന്ന ആലുവ പൊതുമാർക്കറ്റിനായി പുതിയ രൂപരേഖ തയ്യാറാക്കാൻ ഭരണസമിതിയുടെ ശ്രമം. പഴയ രൂപരേഖ പ്രായോഗികമായി ചെലവേറിയതാണെന്നതിനാലാണ് പുതിയത് തയ്യാറാക്കുന്നത്. സ്ഥാപതി അസോസിയേറ്റ്‌സും ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സും ചേർന്നാണ് പുതിയ രൂപരേഖ തയ്യാറാക്കുന്നതെന്ന് ചെയർമാൻ എം.ഒ. ജോൺ അറിയിച്ചു.

ഇത് സംബന്ധിച്ച് ധാരാണാപത്രം ശനിയാഴ്ച 3.30-ന് നഗരസഭയിൽ വെച്ച് ഒപ്പുവെയ്ക്കും. നേരത്തെയുണ്ടായിരുന്ന രൂപരേഖ പ്രകാരം ഒരു നിർമാണം പോലും നടത്താൻ നഗരസഭയ്ക്ക് കഴിഞ്ഞിരുന്നില്ല. നിരവധി സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും നിർമാണത്തിനാവശ്യമായ കൃത്യമായ വായ്പ കണ്ടെത്തിയിരുന്നില്ല. കല്ലിടൽ ചടങ്ങ് നടത്തിയ ശേഷം നിർമാണം നടത്താൻ കഴിയാതെ വന്നതോടെയാണ് പുതിയ രൂപരേഖയിലേയ്ക്ക് നഗരസഭ എത്തിയത്. നേരത്തെയുണ്ടായിരുന്ന രൂപരേഖ പ്രകാരം 10 കോടിയായിരുന്നു നിർമാണച്ചെലവ്. മൂന്ന് നിലകളും എല്ലാ നിലയിലും ലോഡുമായി എത്തുന്ന വാഹനങ്ങൾക്ക് കയറാൻ കഴിയുന്ന റാമ്പുമെല്ലാം ഉൾപ്പെട്ടിരുന്നു.