കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് അഞ്ചാം വാർഡ് ആർ.ആർ.ടി. ഗ്രൂപ്പ് മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനം നടത്തിയ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. യോഗം ഡോ. സാം പോൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ശോഭ രാധാകൃഷ്ണൻ അധ്യക്ഷയായി. ആരോഗ്യ പ്രവർത്തകരായ ഷൈമോൾ ജോമി, ലില്ലി പൗലോസ്, ശോഭ വിനയൻ എന്നിവരെയാണ് ആദരിച്ചത്. വി.എം. മണി, എം.ഡി. ശശി എന്നിവർ സംസാരിച്ചു.