ആലുവ : കൊച്ചി മെട്രോ സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി.) നേതൃത്വ സമ്മേളനം പ്രസിഡന്റ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. കൊച്ചി മെട്രോയിൽ ജോലിചെയ്യുന്ന മെക്കാനിക്കൽ, ഇലക്ട്രിക്കൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

വൈസ് പ്രസിസന്റ് രഞ്ജിത്ത് കൊച്ചുവീടൻ അധ്യക്ഷനായി. ചൂർണിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി മുഖ്യ പ്രഭാഷണം നടത്തി. ചൂർണിക്കര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.കെ. ജമാൽ, ആനന്ദ് ജോർജ്, വിജു ചൂളയ്ക്കൽ, ഷിജോ തച്ചപ്പിള്ളി, നസീർ ചൂർണിക്കര, ആന്റണി ജോർജ് എന്നിവർ സംസാരിച്ചു.