അങ്കമാലി : അങ്കമാലി ബ്ലോക്ക് സ്കിൽസ് എക്സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം ആരംഭിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. കൺവീനർ ടി.എം. വർഗീസ് അധ്യക്ഷത വഹിച്ചു. ശിശുവികസന പദ്ധതി പ്രോജക്ട് ഓഫീസർ കെ.ജെ. സായാഹ്ന, ഫാക്കൽറ്റി ഓഫീസർ എം.പി. ശശീന്ദ്രൻ, ഗ്രേസി റാഫേൽ, എം.കെ. മിനി, സി.ടി. ജായി എന്നിവർ പ്രസംഗിച്ചു.അങ്കമാലി അർബൻ സഹ. ബാങ്ക് ഓഡിറ്റോറിയത്തിൽ ഞായറാഴ്ചകളിലും പൊതു അവധിദിവസങ്ങളിലുമാണ് ക്ലാസ്. കേരള പബ്ലിക് സർവീസ് കമ്മിഷൻ നിഷ്‌കർഷിച്ചിട്ടുള്ള സിലബസ് പ്രകാരമാണ് പരിശീലനം നടത്തുന്നത്.