പെരുമ്പാവൂർ : സൗത്ത് വാഴക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികളുടെ കട തുടങ്ങി. കുട്ടികൾ ശേഖരിക്കുന്ന പാഴ്‌വസ്തുക്കൾ വിറ്റ് കിട്ടുന്ന തുകയാണ് ‘കുട്ടിക്കട’യുടെ മൂലധനം. പഠനോപകരണങ്ങളും ലഘുഭക്ഷണവുമാണ് വിൽക്കുന്നത്. കുട്ടികൾ തന്നെയാണ് വിൽപ്പനക്കാർ. പഠനോപകരണങ്ങളും ലഘുഭക്ഷണവും വാങ്ങാൻ കുട്ടികൾ പുറത്തുപോകുന്നത് ഒഴിവാക്കാം എന്നതും കുട്ടിക്കടയുടെ ലക്ഷ്യമാണ്.

സമീപത്തെ അനാഥമന്ദിരത്തിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകാനും എൻ.എസ്.എസ്. ക്യാമ്പ് സംഘടിപ്പിക്കാനും ലാഭവിഹിതം ഉപയോഗിക്കും.

എൽ.പി. വിഭാഗം വിദ്യാർഥിനി പി.വി. സൽവ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.ജി. ആശ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ വി. പ്രീത, ഡോ. എസ്. സന്തോഷ്‌കുമാർ, പ്രിയ പി. നായർ, കെ.വി. അശ്വതി, എ.എസ്. മുഹമ്മദ് ഷാമിൽ എന്നിവർ പ്രസംഗിച്ചു.