ചെറായി : എടവനക്കാട് എസ്.ഡി.പി.വൈ.കെ.പി.എം. ഹൈസ്കൂളിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ യൂണിഫോം വിതരണച്ചടങ്ങ് നടത്തി. എട്ടാം ക്ലാസിൽ പഠിക്കുന്ന 44 കുട്ടികളെയാണ് വിവിധ പരീക്ഷകൾക്കൊടുവിൽ ഈവർഷം പരിശീലനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഞാറയ്ക്കൽ സബ് ഇൻസ്പെക്ടർ എ.കെ. സുധീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ആന്റണി സാബു അധ്യക്ഷത വഹിച്ചു.

എസ്.പി.സി. എറണാകുളം റൂറൽ ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ പി.എസ്. ഷാബു മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് ഇൻ-ചാർജ്‌ ഒ.എസ് ലത, ഡ്രിൽ ഇൻസ്ട്രക്ടർ ഇ.എം. പുരുഷോത്തമൻ, എസ്.പി.സി. പി.ടി.എ. കോർ ടീം അംഗം ഷൈജി രാജേഷ്, സി.പി.ഒ ജി. പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു.