കോലഞ്ചേരി : സിന്തൈറ്റ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ വാർഷികം നടൻ ധർമജൻ ബോൾഗാട്ടി ഉദ്ഘാടനം ചെയ്തു. ‘സേവ’ പ്രസിഡൻറ് സിൽവിൻ ബെന്നി ഇട്ടിയുടെ അധ്യക്ഷതയിൽ സിന്തൈറ്റ് എം.ഡി. ഡോ. വിജു ജേക്കബ്, എം.ഡി. അജു ജേക്കബ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ് നൽകി. യൂണിയൻ സെക്രട്ടറി ടി.സി. ജോബി, വി.എസ്‌. കൃഷ്ണൻ, പി.പി. ഗീവർഗീസ്, കെ.വി. ബെന്നി എന്നിവർ പ്രസംഗിച്ചു.