മരട് : തകർന്ന് തരിപ്പണമായി വെള്ളക്കെട്ടിലായ നെട്ടൂർ സുലൈമാൻ സേട്ട് റോഡിൽ വലയെറിഞ്ഞ് പ്രതിഷേധം. നെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും മറ്റും ആളുകൾ പോകുന്ന വഴി കൂടിയാണിത്. വാഹനങ്ങൾ കുഴിയിൽ വീണ് അപകടത്തിൽ പെടുന്നതും പതിവാണ്.

റോഡിന്‍റെ ശോച്യാവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. റോഡിൽ വലയെറിഞ്ഞ് പ്രതിഷേധിച്ചു.

എസ്.ഡി.പി.ഐ. നെട്ടൂർ സെൻട്രൽ ബ്രാഞ്ച് നടത്തിയ പ്രതിഷേധം തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് നിയാസ് മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.

ബ്രാഞ്ച് സെക്രട്ടറി അനസ് അധ്യക്ഷത വഹിച്ചു. മരട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് നഹാസ് ആബിദീൻ, സെക്രട്ടറി അബ്ദുൾ റാഷിദ്, സലാം എന്നിവർ പ്രസംഗിച്ചു.