കോലഞ്ചേരി : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലേക്കായി തയ്യാറാക്കുന്ന ജൈവ നെൽകൃഷിയുടെ വിത്ത് ഐക്കരനാട് പഞ്ചായത്തിലെ തോന്നിക്കപ്പാടത്ത് വിതച്ചു. വിത്തുവിതയ്ക്കൽ ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് രഞ്ജിത്ത് മാത്യുവിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എൽ. ഷാജു, എക്സിക്യുട്ടീവ് അംഗങ്ങളായ സി.വി. വിജയൻ, കെ.എ. ഉണ്ണി, ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, സാബു കുര്യാക്കോസ്, ബിജു ആന്റണി, കെ.എ. റിബിൻ, ജൂണോ ജോർജ്, റഷീദ് ടി.എസ്., ഷാജു പി.ജെ., യു.ഡി.എഫ്. കൺവീനർ സി.പി. ജോയി, പൂത്തൃക്ക പഞ്ചായത്ത് പ്രസിഡൻറ് ടി.പി. വർഗീസ്, കെ.വി. എൽദോ, എം.എ. വർഗീസ്, ജോർജ് ജോൺ, നിബു കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.വി. വിജയൻ മാഷിന്റെ പാടത്താണ് സമ്മേളനത്തിനായി ജൈവനെൽകൃഷിയുടെ വിത്തിറക്കിയത്.