പറവൂർ : പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ കർഷകമിത്ര പദ്ധതിയുടെ ഭാഗമായി മെംബർമാരായ കർഷകർക്ക് 75 ശതമാനം സബ്‌സിഡിയോടെ വളംവിതരണം ആരംഭിച്ചു.

തെങ്ങ്, ജാതി കർഷകർക്ക് ഒരു വൃക്ഷത്തിന് രണ്ടുകിലോഗ്രാം കപ്പലണ്ടി പിണ്ണാക്ക്, രണ്ടുകിലോഗ്രാം എല്ലുപൊടി, രണ്ടുകിലോഗ്രാം വേപ്പിൻ പിണ്ണാക്ക്, ഒരു കിലോഗ്രാം കുമ്മായം എന്നിവ 60 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. ഡിസംബർ മൂന്നു വരെയുള്ള തീയതികളിൽ അംഗങ്ങൾക്ക് ബാങ്കിലെത്തി വളം വാങ്ങാം. പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് എ.ബി. മനോജ് നിർവഹിച്ചു. സഹകാരികൾ, ഭരണസമിതിയംഗങ്ങൾ, സെക്രട്ടറി കെ.എസ്. ജയ്‌സി എന്നിവർ സംബന്ധിച്ചു.