ഇരുമ്പനം : കർഷകത്തൊഴിലാളി യൂണിയൻ തൃപ്പൂണിത്തുറ ഏരിയ കൺ​െവൻഷൻ ഇരുമ്പനത്ത് സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കെ. മോഹനൻ അധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ വി.എം. ശശി, പി.കെ. സുബ്രഹ്മണ്യൻ, എൻ.എസ്. സജീവൻ, സി.പി.എം. ഏരിയ സെക്രട്ടറി ടി.സി. ഷിബു, ലോക്കൽ സെക്രട്ടറി എം.എം. ബിജു, കെ.ടി. തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ: കെ.കെ. മോഹനൻ (പ്രസിഡൻറ്്‌), ടി.എസ്. ഉല്ലാസൻ, ഭാരതി പീതാംബൻ (വൈസ് പ്രസിഡൻറ്്‌), പി.കെ. സുബ്രഹ്മണ്യൻ (സെക്രട്ടറി), കെ.എൻ. സുരേഷ്, ഓമന രാജൻ (ജോയിൻറ്്‌ സെക്രട്ടറി), യു.കെ. പീതാംബരൻ (ട്രഷറർ).