പറവൂർ : കേരള കർഷകസംഘം പറവൂർ ഏരിയ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് കെ.വി. ഏലിയാസ് ഉദ്ഘാടനം ചെയ്തു. പി.പി. അജിത്ത്കുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം. ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, പി.വി. തോമസ്, കെ.എസ്. രാജേന്ദ്രൻ, കെ.ഡി. വേണുഗോപാൽ, കെ.ജി. രാമദാസ്, കെ. ചന്ദ്രൻ, എം.എസ്. ശ്യാംകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.പി. അജിത്ത്കുമാർ (പ്രസി.), എം.എസ്. ശ്യാംകുമാർ, കെ.എസ്. ഷാജി (വൈസ് പ്രസി.), കെ.ഡി. വേണുഗോപാൽ (സെക്ര.), കെ.ജി. രാമദാസ്, കെ.എസ്. രാജേന്ദ്രൻ (ജോ. സെക്ര.), എൻ.എസ്. സുനിൽകുമാർ (ഖജാ.).