സ്ഥാനാർഥി പ്രചാരണച്ചൂടിൽ മുഴുകിയപ്പോൾ പരീക്ഷയുടെ കാര്യം മറന്നു. ഒടുവിൽ ഓടിപ്പിടിച്ച് ഹാൾ ടിക്കറ്റും വാങ്ങി പരീക്ഷാ കേന്ദ്രത്തിൽ എത്തിയപ്പോൾ പരീക്ഷ തുടങ്ങിക്കഴിഞ്ഞിരുന്നു.
അതോടെ പരീക്ഷാ ഹാളിൽ പ്രവേശിക്കാനായില്ല.
എഴിക്കര പഞ്ചായത്ത് ഒന്നാം വാർഡിൽ സ്വതന്ത്രനായി മത്സരിക്കുന്ന കെ.ആർ. അശോകനാണ് (46) പരീക്ഷ എഴുതാനാവാതെ വന്നത്.
എം.ജി. സർവകലാശാല നടത്തുന്ന ബി.എ. പൊളിറ്റിക്സ് ’ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ’ എന്ന പേപ്പറിന്റെ രണ്ടാം സെമസ്റ്റർ പരീക്ഷയാണ് മുടങ്ങിയത്.
പ്രൈവറ്റ് രജിസ്‌ട്രേഷൻ ആയിരുന്നു. ഹാൾ ടിക്കറ്റ് മാല്യങ്കര എസ്.എൻ.എം. കോളേജിലും പരീക്ഷാ കേന്ദ്രം പതിനെട്ട് കിലോമീറ്റർ അകലെ മനയ്ക്കപ്പടി എസ്.എൻ. ജിസ്റ്റിലുമായിരുന്നു.
പത്താംക്ലാസ് കഴിഞ്ഞ് വർഷങ്ങൾക്കു ശേഷം സാക്ഷരതാ മിഷന്റെ പ്ലസ് ടു തുല്യതാ പരീക്ഷ പാസായ ശേഷമാണ് അശോകൻ ബി.എ. പ്രൈവറ്റ് ആയി പരീക്ഷ എഴുതുന്നത്.