കാക്കനാട്: പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി പൊതുസ്ഥലങ്ങളിൽ പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചാൽ കുറ്റക്കാരിൽനിന്ന് പിഴയീടാക്കുമെന്ന് പെരുമാറ്റച്ചട്ടം സംബന്ധിച്ച ജില്ലാതല മേൽനോട്ട സമിതി അറിയിച്ചു. പോസ്റ്ററുകൾ സ്ഥാപിക്കുന്നത് വിലക്കിയിട്ടുള്ള ഇടങ്ങളിൽ അവ സ്ഥാപിച്ചാൽ കർശനമായ നടപടി സ്വീകരിക്കാനും മേൽനോട്ട സമിതി യോഗം തീരുമാനിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുന്നതിനെതിരേയും നടപടിയുണ്ടാകും. പരാതികളിൽ പോലീസ് പ്രാഥമിക പരിശോധന നടത്തും. യോഗത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസ് അധ്യക്ഷനായി.