കാക്കനാട്: ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ചയെ തുടർന്ന് ആലുവ ചൂണ്ടി വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ എം.വി. റോയിയെ കളക്ടർ ജാഫർ മാലിക് സസ്‌പെൻഡ് ചെയ്തു. വിജിലൻസ് ആൻഡ്‌ ആന്റി കറപ്ഷൻ ബ്യൂറോയുടെ റിപ്പോർട്ടിനെ തുടർന്നാണ്‌ നടപടി. കണയന്നൂർ താലൂക്കിൽ ക്ലർക്കായിരുന്ന കാലത്ത് ഫയലുകൾ അനാവശ്യമായി വൈകിപ്പിക്കുന്നെന്നും പല ഫയലുകളും മുൻഗണനക്രമം പാലിക്കാതെയാണ്‌ തീർപ്പാക്കുന്നതെന്നും ചൂണ്ടിക്കാട്ടി റോയിക്കെതിരേ പരാതി ഉയർന്നിരുന്നു. നിർമാണം നടത്തുന്നതിനുള്ള അനുമതി നൽകുകയും വസ്തുക്കളുടെ ന്യായവില നിർണയം സംബന്ധിച്ച അപേക്ഷകൾ തീർപ്പാക്കുകയും ചെയ്യുന്ന വിഭാഗമായിരുന്നു ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ 2015-ൽ ലഭിച്ച അപേക്ഷകളിൽ 68 എണ്ണവും 2016-ലെ 111 ഫയലുകളും തീർപ്പാക്കിയിട്ടിെല്ലന്ന് കണ്ടെത്തി. പലതും തീർപ്പാക്കിയത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും കണ്ടെത്തി വിജിലൻസ് കളക്ടർക്ക് റിപ്പോർട്ട് നൽകുകയായിരുന്നു.