കോതമംഗലം: നേര്യമംഗലം ജവഹർ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശന പരീക്ഷ ഓഗസ്റ്റ് 11-ന് നടക്കും. പ്രവേശന കാർഡ് നവോദയ വിദ്യാലയ സമിതി വെബ് സൈറ്റിൽ (www.navodaya.gov.in, cbseitms.nic.in) നിന്ന്‌ ഡൗൺലോഡ് ചെയ്യാമെന്ന്‌ പ്രിൻസിപ്പൽ അറിയിച്ചു.