കൊച്ചി : വൻ തണൽമരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇടപ്പള്ളി ഒബ്‌റോൺ മാളിന് സമീപത്ത് ദേശീയപാതയുടെ സർവീസ് റോഡിൽ നിന്ന മരമാണ് ശനിയാഴ്ച രാവിലെ എട്ടിന് റോഡിന് കുറുകെ വീണത്. തൃക്കാക്കര, എറണാകുളം ഗാന്ധിനഗർ സ്റ്റേഷനുകളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ നാലു മണിക്കൂറോളം പരിശ്രമിച്ചാണ് മരം മുറിച്ചുമാറ്റിയത്.

ഗാന്ധിനഗർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി.വി. ബാബുവും തൃക്കാക്കര സ്റ്റേഷൻ ഓഫീസർ എസ്. സതീശനും മരം മുറിച്ചുമാറ്റുന്നതിന് നേതൃത്വം നൽകി.