മുളന്തുരുത്തി : കോൺഗ്രസ് മുളന്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'തലമുറകളുടെ നീരുറവ' -സുഗതകുമാരി ടീച്ചർ അനുസ്മരണം നടത്തുന്നു. വ്യാഴാഴ്ച മൂന്നിന് മുളന്തുരുത്തി 'ആല'യിലാണ് പരിപാടി. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ അനുസ്മരണം ഉദ്ഘാടനം ചെയ്യും. കവിതാലാപനവും നടക്കും.