കൊച്ചി : സോളാർ കേസ് സി.ബി.ഐ.ക്ക് വിട്ട എൽ.ഡി.എഫ് ഗവണ്മെന്റ് നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് എം.ജി. റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. സമരം ഡി.സി.സി. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. സോളാർ കമ്മിഷനും ഹൈക്കോടതിയും തള്ളിക്കളഞ്ഞ സോളാർ കേസ് സി.പി.എം. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺഗ്രസ് നേതാക്കന്മാർക്കെതിരേ രാഷ്ട്രീയ ആയുധമാക്കാൻ ഉപയോഗിക്കുകയാണെന്നും ഡോളർ, സ്വർണം കടത്ത്, ലൈഫ് മിഷൻ അഴിമതിക്കേസുകളിൽ സി.ബി.ഐ. അന്വേഷണത്തെ എതിർത്തവർ സി.ബി.ഐ.യെ കൂട്ടുപിടിച്ച് യു.ഡി.എഫിനെ തകർക്കാമെന്നുള്ള വ്യാമോഹത്തിലാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.