കോലഞ്ചേരി : കരിമുകൾ ലൈബ്രറി ആൻഡ്‌ റീഡിങ്‌ റൂമും ശാസ്ത്ര സാഹിത്യ പരിഷത്ത് കരിമുകൾ യൂണിറ്റും ചേർന്ന് ചിത്രരചനയും, കളിമൺ ശില്പനിർമാണ ശില്പശാലയും നടത്തി. പരിഷത്ത് സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ശാസ്ത്ര-സാംസ്കാരികോത്സവത്തിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.

ഗ്രാമപ്പഞ്ചായത്തംഗം സി.ജി. നിഷാദ് ഉദ്ഘാടനം ചെയ്തു. സി.എം. ജോയി, പ്രീതി കൃഷ്ണകുമാർ, എ.എസ്. സജീഷ്, പി.എം. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.

ആർ.എൽ.വി. കോളേജ് വിദ്യാർഥികളായ സഞ്ജു രവി, വിഷ്ണു, ആർഷ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.